മനസാണ് പ്രധാനം
നേരത്തെ തുടങ്ങുക - നല്ല വിജയം നേടുക
"If you think you can do a thing or think you can't do a thing, you're right." Henry Ford
റാങ്ക് സമ്പ്രദായം
അവസനിപ്പിച്ചതും, വിജയശതമാനം വളരെയധികം വര്‍ദ്ധിച്ചതും എസ് എസ് എല്‍ സി പരീക്ഷയെപ്പറ്റി
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കുറയാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍
വര്‍ദ്ധിച്ചുവരുന്ന വിജയശതമാനം ഏറ്റവും പ്രധാന വിഷയങ്ങളില്‍ തുടര്‍ പഠനത്തിനു പ്രവേശനം ലഭിക്കുവാനുള്ള മല്‍സരം കൂടുതല്‍ ശക്തമാക്കുന്നു.
ഉന്നത വിജയം നേടുക എന്നത് അനിവാര്യമായിതീരുന്നു.
എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന ഏകദേശം 4 ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍
8000 മുതല്‍ 12000 വരെ പേരാണ് എല്ലാ വിഷയങ്ങളിലും A+ നേടുന്നത്. ഇവര്‍ക്ക് തൊട്ടുപിന്നില്‍ 8-9 വിഷയങ്ങളില്‍ A+ നേടിയ പതിനായിരങ്ങള്‍ എല്ലാ വര്‍ഷവും ഒരല്പം ശ്രമത്തിന്റെ കുറവിനെ പഴിച്ചു
കഴിയുന്നു. എന്നാല്‍ ശരിയായ മനോഭാവവും ചിട്ടയായ പഠനവും മെച്ചപ്പെട്ട വിജയം നേടാന്‍ കൂടുതല്‍ പേരെ സഹായിക്കുമായിരുന്നു. മറ്റുള്ളവരെ തോല്‍പ്പിക്കുകയോ ചവിട്ടിത്താഴ്ത്തുകയോ ചെയ്യാതെ തന്നെ എല്ലാവര്ക്കും മെച്ചപ്പെട്ട വിജയം നേടാനുള്ള മഹത്തായ സാഹചര്യമാണ് ഇപ്പോഴത്തെ മൂല്ല്യ നിര്‍ണ്ണയ രീതിയുടെ പ്രത്യേകത
നമ്മുടെ വിദ്യാലയങ്ങളില്‍ കുട്ടികളില്‍ ആവശ്യമായ പ്രചോദനം നല്കി അവരുടെ നിലവാരത്തെ ഉയര്‍ത്തുന്നതിനും, അവരില്‍ ഏറ്റവും ഉന്നതമായ വിജയം നേടിയെടുക്കുവാന്‍ ആവശ്യമായ ഊര്‍ജ്ജം നിറക്കുവാനും ഉതകുന്ന രീതിയിലുള്ള ക്ലാസ്സുകളുടെ അഭാവം പ്രകടമാണ്.
തുടക്കം മുതല്‍ ശരിയായ ലക്ഷ്യബോധവും ചിട്ടയായ
ശ്രമവും ഉണ്ടെങ്കില്‍ കൂടുതല്‍ പേര്‍ക്ക് മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാം. ഇവരില്‍ പലരെയും ഈ ശ്രമത്ത്തില്നിന്നു പിന്തിരിപ്പിക്കുന്നത്
മെച്ചപ്പെട്ട വിജയം നേടാന്‍ തങ്ങള്‍ക്കു കഴിയില്ല എന്ന മനോഭാവമാണ്.
നിങ്ങളുടെ വിജയത്തെയും പരാജയത്തെയും, വിജയ
പരാജയങ്ങളുടെ രീതിയും തീരുമാനിക്കുന്നത് പ്രധാനമായും നിങ്ങളുടെ മനോഭാവമാണ്.
അതിനാല്‍ വിജയിയുടെ മനോഭാവം സ്വന്തമാക്കുക എന്നതാണ്
അടിസ്ഥാനമായ ആവശ്യം. നമ്മള് ഓരോരുത്തരും നമ്മുടെ ബുദ്ധിയുടെ വളരെ കുറഞ്ഞ ഒരു ഭാഗം
മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ അല്‍പ്പം കൂടുതല്‍
ശ്രമിക്കുന്നതുവഴി മികച്ച വിജയം കൂടുതല്‍ പേര്‍ക്ക് സ്വന്തമാക്കാം.
കതിരില്‍ വളം വക്കുന്നത് പോലെ പരീക്ഷയുടെ തൊട്ടുമുന്‍പ്
ഭഗീരഥ പ്രയത്നം നടത്തുന്നതുകൊണ്ടായില്ല. ലക്ഷ്യ ബോധത്തോടെയുള്ള ചിട്ടയായ പഠനം
തുടങ്ങുവാന്‍ വൈകരുത്.
വായിക്കൂ .... ദയവായി വിലയിരുത്തൂ .....